ഒരു വൈറ്റ്ബോർഡ്, സ്ലൈഡ് അല്ലെങ്കിൽ ഡോക്യുമെൻറ് വേഗത്തിൽ പിടിച്ചെടുക്കുക. വായന അനായാസമാക്കുന്നതിനായി OneNote അതിനെ കത്രിച്ച് വിപുലീകരിക്കുന്നു. ടൈപ്പ് ചെയ്ത ടെക്സ്റ്റിനെയും ഞങ്ങൾ തിരിച്ചറിയുന്നതിനാൽ പിന്നീട് നിങ്ങൾക്കതിനെ തിരയാവുന്നതാണ്.
സ്റ്റൈലസ് ഉപയോഗിച്ച് ബോർഡിൽ നിന്ന് ഡയഗ്രം സ്കെച്ച് ചെയ്യുക. ടൈപ്പിംഗിനേക്കാൾ സ്വാഭാവികമാണ് കൈ കൊണ്ട് എഴുതുകയെന്ന് തോന്നുന്നുവെങ്കിൽ അങ്ങനെ ചെയ്യുക.
പഠിപ്പിക്കുന്ന ഓരോ വാക്കും എഴുതിയെടുക്കേണ്ടതില്ല-പ്രധാന ഭാഗങ്ങൾ മാത്രം മതി. OneNote നിങ്ങളുടെ കുറിപ്പുകളെ ഓഡിയോയിലേക്ക് ലിങ്ക് ചെയ്യുന്നതിനാൽ നിങ്ങൾ ഓരോ കുറിപ്പും എഴുതിയെടുത്ത സമയത്ത് പറഞ്ഞുകൊണ്ടിരുന്ന എന്തിലേക്കും നേരിട്ട് കടക്കുന്നതിന് നിങ്ങൾക്ക് സാധിക്കും.
ടെക്സ്റ്റ്, ചെയ്യേണ്ടവയുടെ ലിസ്റ്റുകൾ, പട്ടികകൾ എന്നിവയെ വേഗമേറിയതും വഴക്കമുള്ളതുമാക്കാനായി രൂപകൽപ്പന ചെയ്തതാണ് OneNote. ലേഔട്ടിനെ കുറിച്ച് വേവലാതിപ്പെടേണ്ട, പേജിൽ നിങ്ങളാഗ്രഹിക്കുന്ന എവിടെയും ടൈപ്പ് ചെയ്യുക.
അവരുടെ ഇമെയിൽ നിങ്ങളുടെ പക്കലുണ്ടെങ്കിൽ, അവരുമായി നിങ്ങൾക്ക് പങ്കിടാം. അതിന് തുടക്കമിടുന്നത് ശീഘ്രവും അനായാസവുമാണ്.
നിങ്ങൾ ഒരേ മുറിയിലോ അല്ലെങ്കിൽ കാമ്പസിൽ എവിടെയെങ്കിലുമായിക്കൊള്ളട്ടെ, തത്സമയം ഒന്നിച്ച് പ്രവർത്തിക്കുക. ആരൊക്കെ എന്തിലൊക്കെ പ്രവർത്തിക്കുന്നുവെന്ന് റിവിഷൻ മാർക്കുകൾ നിങ്ങളെ അറിയിക്കുന്നു.
ക്ലാസിൽ, നിങ്ങളുടെ മുറിയിൽ, ഒരു കമ്പ്യൂട്ടർ ലാബിൽ അല്ലെങ്കിൽ ഒരു കോഫി ഷോപ്പിൽ-നിങ്ങൾക്ക് എവിടെ നിന്നും ഏതുപകരണത്തിലും ഒന്നിച്ച് പ്രവർത്തിക്കാനാവും. ആരെങ്കിലും ഓഫ്ലൈനിൽ ആണെങ്കിൽപ്പോലും, നിങ്ങൾക്കായി അതിനെയെല്ലാം ഒന്നിച്ച് നിർത്തുന്നതിന് OneNote സ്വപ്രേരിതമായി സമന്വയിപ്പിക്കുന്നു.
മിക്ക പ്രോജക്റ്റുകൾക്കും വെബ് ഗവേഷണം അനിവാര്യമാണ്. ഏതൊരു ബ്രൗസറിലെയും എതൊരു വെബ് പേജിനെയും ഒരൊറ്റ ക്ലിക്ക് കൊണ്ട് പിടിച്ചെടുക്കുക. OneNote-ൽ പ്രസ്തുത പേജിനെ വ്യാഖ്യാനിക്കുക.
പഠിപ്പിക്കലിന്റെ സ്ലൈഡുകളും പേപ്പറുകളും നിങ്ങളുടെ കുറിപ്പുകളോടൊപ്പം സൂക്ഷിക്കുക. അവയുടെ മുകൾഭാഗത്ത് അല്ലെങ്കിൽ പാർശ്വഭാഗത്ത് ടൈപ്പ് ചെയ്ത് അല്ലെങ്കിൽ ഒരു സ്റ്റൈലസ് ഉപയോഗിച്ച് കൈകൊണ്ടെഴുതി കുറിപ്പുകളെടുക്കുക.
ഫോട്ടോകളുടെ അല്ലെങ്കിൽ പ്രിന്റ്ഔട്ടുകളുടെ മുകൾഭാഗത്ത് എഴുതുക. നിങ്ങളുടെ ചിന്തകളെ യുക്തിസഹമാക്കുന്നതിന് സ്റ്റിക്കി നോട്ടുകൾ ഉപയോഗിക്കുന്നത് പോലെ ക്രമപ്പെടുത്തുക.
ഫയലർ അല്ലെങ്കിൽ പൈലർ? OneNote രണ്ടിനെയും ഇഷ്ടപ്പെടുന്നു. നോട്ട്ബുക്കുകളെയും വിഭാഗങ്ങളെയും സൃഷ്ടിച്ച് നിങ്ങളുടെ കുറിപ്പുകളെയും പ്രോജക്റ്റുകളെയും ക്രമപ്പെടുത്തി സൂക്ഷിക്കുക. നിങ്ങൾ ടൈപ്പ് ചെയ്ത, ക്ലിപ് ചെയ്ത, അല്ലെങ്കിൽ കൈകൊണ്ടെഴുതിയ ഏതൊരു ടെക്സ്റ്റിനെയും തിരഞ്ഞ് അനായാസം കണ്ടെത്തുക.