OneNote സ്റ്റാഫ് നോട്ട്ബുക്ക്
എജ്യുക്കേറ്റർ സഹകരണം പരിപോഷിപ്പിച്ച് നിയന്ത്രിക്കുക
സ്റ്റാഫ് അംഗങ്ങൾ അല്ലെങ്കിൽ അധ്യാപകർ ഓരോരുത്തർക്കുമായി സ്വകാര്യ പ്രവർത്തനയിടവും പങ്കിട്ട വിവരങ്ങൾക്കായി ഒരു ഉള്ളടക്ക ലൈബ്രറിയും ഒരുമിച്ച് പ്രവർത്തിക്കുന്ന എല്ലാവർക്കുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ളയിടവും എല്ലാം, ഒരു ശക്തമായ നോട്ട്ബുക്കായ OneNote സ്റ്റാഫ് നോട്ട്ബുക്കിലുണ്ട്.
ആരംഭിക്കാൻ നിങ്ങളുടെ സ്കൂളിൽ നിന്നും Office 365 അക്കൗണ്ട് ഉപയോഗിച്ച് സൈനിൻ ചെയ്യുക.

സൗജന്യ Office 365 അക്കൗണ്ടിനായി സൈനപ്പ് ചെയ്യുക >
ഒരു സ്ഥലത്ത് സഹകരിക്കുക
പങ്കിട്ട വകുപ്പോ സ്റ്റാഫ് തലത്തിലുള്ള സംരംഭങ്ങളോ പോലുള്ള ഒരുമിച്ചുള്ള പ്രവർത്തനങ്ങൾക്കായാണ് സഹകരിച്ച് പ്രവർത്തിക്കാനുള്ള ഇടം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഒരൊറ്റ നോട്ട്ബുക്കിൽ തന്നെ കുറിപ്പുകളിലും ചുമതലകളിലും ആശയങ്ങളിലും ഒരുമിച്ച് പ്രവർത്തിച്ച് അവയിലെല്ലാം OneNote-ന്‍റെ ശക്തിയേറിയ തിരയൽ ഉപയോഗിച്ച് പ്രവേശിക്കുക.
എല്ലാവരുമായും വിവരം പങ്കിടുക
നയങ്ങളും നടപടിക്രമങ്ങളും അന്തിമ കാലാവധികളും സ്കൂൾ കലണ്ടറും പ്രസിദ്ധീകരിക്കാൻ ഉള്ളടക്ക ലൈബ്രറി ഉപയോഗിക്കുക.
വിവരങ്ങൾ ചിട്ടപ്പെടുത്തി പ്രസിദ്ധീകരിക്കാൻ സ്റ്റാഫ് ലീഡറിനെ ഉള്ളടക്ക ലൈബ്രറിയിലെ അനുമതികൾ അനുവദിക്കുമെങ്കിലും മറ്റുള്ളവർക്ക് ഉള്ളടക്കം വായിക്കാനും പകർത്താനും മാത്രമേ കഴിയൂ.
നിങ്ങളെത്തന്നെയും ഒപ്പം നിങ്ങളുടെ ജോലിയെയും അഭിവൃദ്ധിപ്പെടുത്തുക
ഓരോ സ്റ്റാഫ് അംഗങ്ങൾക്കും സ്റ്റാഫ് ലീഡറുമായി മാത്രം പങ്കിടേണ്ട ജോലിയ്ക്കായി ഒരു സ്വകാര്യ ഇടമുണ്ട്. ഈ നോട്ട്ബുക്ക് ഔദ്യോഗിക അഭിവൃദ്ധിയ്ക്കായും ക്ലാസ്റൂം നിരീക്ഷണങ്ങൾക്കായും രക്ഷിതാക്കളുമായുള്ള ആശയവിനിമയങ്ങൾക്കായും ഉപയോഗിക്കാം.
സ്റ്റാഫ് അംഗങ്ങൾക്ക് അവരുടേതായ ആവശ്യങ്ങൾക്കായി ഈ നോട്ട്ബുക്കുകൾ വ്യക്തിപരമാക്കാനാകും. അവർക്ക് മനസിലാകുന്ന ഒരു ഫോർമാറ്റിൽ പതിവായി വിവരങ്ങൾ സംഭരിക്കാൻ ഇത് അവരെ അനുവദിക്കുന്നു.
വിദ്യാഭ്യാസത്തിൽ സ്റ്റാഫ് നോട്ട്ബുക്കുകളുടെ ഉപയോഗത്തെക്കുറിച്ചുള്ള ബ്ലോഗ് പോസ്റ്റുകൾ:
OneNote സ്റ്റാഫ് നോട്ട്ബുക്ക് പരിചയപ്പെടുത്തുന്ന ബ്ലോഗ് പോസ്റ്റ് >
യുണൈറ്റഡ് കിംഗ്ഡത്തിലെ Sandymoor School-ലെ OneNote സ്റ്റാഫ് നോട്ട്ബുക്ക് കേസ് പഠനം >
ഇപ്പോൾ ആരംഭിക്കുക
ആരംഭം കുറിക്കാനായി അല്ലെങ്കിൽ നിലവിലെ സ്റ്റാഫ് നോട്ട്ബുക്കുകൾ മാനേജ് ചെയ്യാനായി നിങ്ങളുടെ സ്കൂളിൽ നിന്ന് നിങ്ങളുടെ Office 365 അക്കൗണ്ട് ഉപയോഗിച്ച് സൈനിൻ ചെയ്യുക