ഇമെയിലുകൾ സംരക്ഷിക്കപ്പെടേണ്ട ഡിഫോൾട്ട് നോട്ട്ബുക്കും വിഭാഗവും നോക്കിയെടുക്കുക.
ഇമെയിൽ ഉള്ളടക്കം
ഇമെയിൽ OneNote-ൽ നേരിട്ട് സംരക്ഷിക്കാൻ അത് me@onenote.com എന്നതിലേക്ക് അയയ്ക്കുക. നിങ്ങളുടെ എല്ലാ ഉപകരണങ്ങളിൽ നിന്നും OneNote-ൽ സംരക്ഷിച്ച ഇമെയിലുകളിലേക്ക് പ്രവേശിക്കാനാകും.
യാത്രാ സ്ഥിരീകരണങ്ങൾ
നിങ്ങളുടെ ഫ്ലൈറ്റ്, ഹോട്ടൽ സ്ഥിരീകരണ ഇമെയിലുകൾ ഫോർവേഡുചെയ്യുന്നതിലൂടെ, OneNote-ൽ വരാനിരിക്കുന്ന യാത്രാ പദ്ധതികളുടെ ട്രാക്ക് സൂക്ഷിക്കുക.
നിങ്ങൾക്കുള്ള ദ്രുതനോട്ട്
പിന്നീടുള്ള ആവശ്യത്തിനായി ഒരു ആശയമോ ചുമതലയോ ചേർത്തശേഷം അത് OneNote-ൽ സംരക്ഷിക്കുക.
രസീതുകൾ
ഓൺലൈൻ വാങ്ങൽ രസീതുകൾ ഫയൽ ചെയ്യുന്നതും കണ്ടെത്തുന്നതും എളുപ്പമാക്കാൻ അവ സംരക്ഷിക്കുക.
പ്രധാന ഇമെയിലുകൾ
മറ്റൊരു ഉപകരണത്തിൽ നിന്ന് പിന്നീട് വീണ്ടും സന്ദർശിച്ചേക്കാനിടയുള്ള ഒരു ഇമെയിൽ സംരക്ഷിക്കുക.
FAQ
Microsoft-ന്‍റേതല്ലാത്ത ഇമെയിൽ വിലാസത്തിൽ നിന്നും എനിക്ക് ഇമെയിലുകൾ അയയ്ക്കാനാകുമോ?
അതെ, നിങ്ങൾക്ക് സ്വന്തമായ ഏത് ഇമെയിൽ വിലാസവും നിങ്ങളുടെ Microsoft അക്കൗണ്ടിൽ ചേർത്ത് ഭാവിയിലെ ആവശ്യത്തിനായി അത് പ്രാപ്തമാക്കാനാകും.
എന്‍റെ ഇമെയിലുകൾ സംരക്ഷിച്ചത് എവിടെയാണ്?
നിങ്ങളുടെ ഡിഫോൾട്ട് സംരക്ഷിക്കൽ സ്ഥാനം സജ്ജീകരണ പേജ് എന്നതിൽ മാറ്റാം. നിങ്ങളുടെ ഇമെയിലിന്‍റെ വിഷയ വരിയിലെ വിഭാഗ നാമത്തിനുമുമ്പ് "@" ചിഹ്നം ഉൾപ്പെടുത്തുന്നതിലൂടെ, ഒരു പ്രത്യേക ഇമെയിൽ സംരക്ഷിക്കാൻ മറ്റൊരു വിഭാഗം തിരഞ്ഞെടുക്കാനുമാകും.