സവിശേഷ ആപ്ലിക്കേഷനുകൾ
ഈ ആപ്ലിക്കേഷനുകളും ഉപകരണങ്ങളും ഉപയോഗിച്ച് OneNote കൂടുതൽ പ്രയോജനപ്പെടുത്തുക.
Brother Web Connection
ചിത്രങ്ങളെ സ്കാൻ ചെയ്യാനും ഒരു PC-യിൽ പ്രവേശിക്കാതെ അവയെ നേരിട്ട് OneNote-ലും OneDrive-ലും അപ്‌ലോഡ് ചെയ്യാനും നിങ്ങളുടെ Brother മെഷീന് (MFP/ഡോക്യുമെൻറ് സ്കാനർ) സാധിക്കും.
Chegg
വിദ്യാർത്ഥികൾക്ക് അവരുടെ പ്രധാനപ്പെട്ട ഹോംവർക്ക് ഉത്തരങ്ങൾ Chegg Study Q&A-ൽ നിന്ന് OneNote-ലേക്ക് സംരക്ഷിക്കാനാകും. അവിടെ നിന്നും, വിഷയം, ക്ലാസ്, അല്ലെങ്കിൽ അസൈൻമെന്‍റ് അനുസരിച്ച് ഉത്തരങ്ങൾ ഓർഗനൈസ് ചെയ്യാൻ ആരംഭിക്കാം ഒപ്പം OneNote-ൽ തൽക്ഷണം തിരാവുന്നതായി ലഭ്യമാക്കുകയും ചെയ്യാം. ആത്യന്തിക പഠന ഗൈഡ് സൃഷ്ടിക്കൂ, നിങ്ങളുടെ സഹപാഠികളുമായി പങ്കിടൂ.
cloudHQ
നിങ്ങളുടെ OneNote കുറിപ്പുകൾ cloudHQ-വുമായി സംയോജിപ്പിക്കുക. Salesforce, Evernote, Dropbox പോലുള്ള ജനപ്രീയ ക്ലൗഡ് സേവനങ്ങളുമായി നിങ്ങളുടെ നോട്ട്ബുക്കുകൾ സമന്വയിപ്പിക്കുക. മറ്റുള്ളവരുമായി എളുപ്പം സഹകരിക്കുക, ഏതൊരു ആപ്പിലും നിങ്ങളുടെ ആശയങ്ങൾ പങ്കിടുക, OneNote-ൽ അവ തിരികെ സ്വപ്രേരിതമായി സമന്വയിപ്പിക്കുക. നിങ്ങൾ ആകസ്മികമായി ഇല്ലാതാക്കുകയാണെങ്കിൽ നിങ്ങളുടെ ആശയങ്ങൾ പരിരക്ഷിക്കാൻ മറ്റ് ക്ലൗഡ് സേവനങ്ങളിൽ OneNote നോട്ട്ബുക്കുകൾ ബാക്കപ്പെടുക്കുകയും ചെയ്യുക.
Newton
Newton ഉപയോഗിച്ച് വെറുമൊരു ക്ലിക്കിൽ OneNote-ലേക്ക് പ്രധാന ഇമെയിലുകൾ സംരക്ഷിക്കുക. ഇതൊരു ഇൻവോയ്സോ പാചകക്കുറിപ്പോ പ്രധാന ഉപഭോക്തൃ ഇമെയിലോ ആകട്ടെ, എല്ലാം ഒരുമിച്ച് സൂക്ഷിക്കാൻ Newton-ന്‍റെ OneNote സംയോജനം ഉപയോഗിക്കുക.
Docs.com
OneNote നോട്ട്ബുക്കുകളിലൂടെ കുറിപ്പുകളോ പഠന മെറ്റീരിയലുകളോ വ്യാപിപ്പിക്കാൻ Docs.com ഉപയോക്താക്കളെ അനുവദിക്കുന്നു. നിങ്ങളുടെ OneNote നോട്ട്ബുക്ക് കാണാനും വീണ്ടും ഉപയോഗിക്കാനും ലോകമെമ്പാടുമുള്ള അധ്യാപകരും വിദ്യാർത്ഥികളും പോലുള്ള ആളുകളെ ഇത് പ്രാപ്തരാക്കുന്നു, ഇത് കമ്മ്യൂണിറ്റിയിലെ ജനപ്രീതിയും സ്വാധീനവും വർദ്ധിപ്പിക്കുന്നു.
Doxie Mobile Scanners
വീണ്ടും ചാർജ്ജ് ചെയ്യാവുന്ന പുതിയ തരത്തിലുള്ള ഒരു പേപ്പർ സ്കാനറാണ് Doxie, അതിനാൽ നിങ്ങൾക്ക് എവിടെനിന്നും ഡോക്യുമെൻറുകൾ സ്കാൻ ചെയ്യാവുന്നതാണ് - കമ്പ്യൂട്ടറൊന്നും ആവശ്യമില്ല. നിങ്ങൾ എവിടെ ആണെങ്കിലും അത് ചാർജ്ജ് ചെയ്ത് ഓൺ ചെയ്യുക - സ്കാൻ ചെയ്യുന്നതിനും ആർക്കൈവ് ചെയ്യുന്നതിനും പങ്കിടുന്നതിനുമായി നിങ്ങളുടെ പേപ്പർ, രശീതികൾ, ഫോട്ടോകൾ എന്നിവ ചേർക്കുക. Doxie എവിടെനിന്നും സ്കാൻ ചെയ്യുന്നു, മാത്രമല്ല നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലെയും സ്കാൻ ചെയ്യപ്പെട്ട നിങ്ങളുടെ എല്ലാ ഡോക്യുമെൻറുകളിലേക്കും ആക്സസ് ലഭിക്കുന്നതിന് OneNote-മായി സമന്വയിപ്പിക്കുന്നു
EDUonGo
EDUonGo മിനിറ്റുകൾക്കുള്ളിൽ ഒരു ഓൺലൈൻ അക്കാഡമിയോ കോഴ്‌സോ തുടങ്ങാൻ ആരെയും അനുവദിക്കുന്നു. EDUonGo വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ അവരുടെ സ്വന്തം നോട്ട്‌ബുക്കുകളിൽ അധ്യായങ്ങൾ എക്സ്‌പോർട്ട് ചെയ്യാനാകും. വിദ്യാർത്ഥികൾക്ക് കുറിപ്പുകൾ എടുക്കാനും മറ്റുള്ളവരുമായി പങ്കിടാനും ഇത് എളുപ്പമാക്കുന്നു. വിദ്യാർത്ഥികൾക്ക് അവരുടെ OneDrive അക്കൗണ്ടുകളിൽ ബന്ധിപ്പിക്കാനുമാകും. അധ്യാപകർ എന്ന നിലയിൽ, നിങ്ങളുടെ അധ്യായങ്ങളിൽ Office Mix-ൽ നിന്നുള്ള വീഡിയോകൾ ഉൾപ്പെടുത്താനുമാകും.
OneNote-ലേക്കുള്ള ഇമെയിൽ
നിങ്ങൾ തിരക്കിലായിരിക്കുന്ന സമയത്ത് നിങ്ങൾക്ക് സുപ്രധാനമെന്ന് തോന്നുന്ന കാര്യങ്ങൾ നിങ്ങളുടെ notebook-ലേക്ക് നേരിട്ട് ഇമെയിൽ ചെയ്ത് പിടിച്ചെടുക്കുക! ഡോക്യുമെൻറുകൾ, കുറിപ്പുകൾ, യാത്രാപഥങ്ങൾ, കൂടാത മറ്റ് പലതും me@onenote.com-ലേക്ക് അയയ്ക്കുക, തുടർന്ന് ഞങ്ങളവയെ നിങ്ങളുടെ OneNote നോട്ട്ബുക്കിൽ നിക്ഷേപിക്കുകയും അവിടെ നിന്ന് നിങ്ങളുടെ സകല ഉപകരണങ്ങൾക്കും അവയെ ആക്സസ് ചെയ്യാവുന്നതുമാണ്.
Epson Document Capture Pro
ഡോക്യുമെൻറുകൾ സ്കാൻ ചെയ്യുന്നതിനും, പേജുകൾ ചിട്ടപ്പെടുത്തുന്നതിനും, ഫയലുകൾ സംരക്ഷിക്കുന്നതിനും, കൂടാതെ Epson സ്കാനറുകളായ Workforce® DS-30, DS-510, DS-560, കൂടാതെ മറ്റുള്ളവയും ഉപയോഗിച്ച് സ്കാൻ ചെയ്ത ആപ്ലിക്കേഷനുകളിലേക്ക് ഡാറ്റ കൈമാറുന്നതിനും ഡോക്യുമെൻറ് Capture Pro എളുപ്പത്തിൽ നിങ്ങളെ അനുവദിക്കുന്നു. കൂടുതൽ എന്ത് വേണം, നിരവധി ഉപകരണങ്ങളിലെ ഡോക്യുമെൻറുകൾ എളുപ്പത്തിൽ ആക്സസ് ചെയ്യുന്നതിന് അല്ലെങ്കിൽ മറ്റുള്ളവരുമായി പങ്കിടുന്നതിന്, ഉപയോക്താക്കൾക്ക് ഒരു സ്പർശനം ഉപയോഗിച്ച് OneNote-ലേക്ക് സ്കാൻ ചെയ്യാവുന്നതാണ്.
eQuil Smartpen2 & Smartmarker
ഏതൊരു സർഫേസിലും നിങ്ങളുടെ കുറിപ്പുകൾ എഴുതുകയും eQuil Smartpen2-ഉം Smartmarker-ഉം ഉപയോഗിച്ച് ഒരു സ്മാർട്ട് സർഫേസാക്കുന്നതിലൂടെ OneNote-ലേക്ക് അവ അയയ്ക്കുകയും ചെയ്യുക. നിങ്ങളുടെ മഹത്തായ ചിന്തകൾ പകർത്തുന്നതിനുള്ള ഒരു സ്വാഭാവികമായ മാർഗമാണിത്.
Feedly
വായനക്കാരെ അവർക്ക് താൽപ്പര്യമുള്ള ഇതിവൃത്തങ്ങളിലേക്കും വിവരങ്ങളിലേക്കും Feedly ബന്ധിപ്പിക്കുന്നു. മികച്ച ഉള്ളടക്കം കണ്ടെത്തുന്നതിനും പിന്തുടരുന്നതിനും feedly ഉപയോഗിക്കുക, തുടർന്ന് മികച്ച ലേഖനങ്ങളെ ഒരു ക്ലിക്ക് കൊണ്ട് നേരിട്ട് OneNote-ൽ സംരക്ഷിക്കുക.
FiftyThree അനുസരിച്ചുള്ള പേപ്പറും പെൻസിലും
നിങ്ങളുടെ ആശയങ്ങളുമായി പെൻസിലിൽ നിന്ന് പേപ്പറിലേക്ക് മാറുക, തുടർന്ന് OneNote ഉപയോഗിച്ച് ഒരു ചുവടുകൂടി മുന്നോട്ടുപോവുക. എഴുതുവാനും വരയ്ക്കുവാനും മെച്ചപ്പെടുത്തിയ കൃത്യതയും ലളിതവുമായ പെൻസിൽ. എന്തെങ്കിലും തെറ്റുവരുത്തുകയാണെങ്കിൽ, സ്റ്റൈലസ് വെറുതെ ഫ്ലിപ്പുചെയ്ത് സാധാരണപോലെ മായ്ക്കുക -എല്ലാം OneNote-ൽ നേരിട്ട്. പേപ്പറിൽ എളുപ്പം നോട്ടുകളെടുക്കാം, ചെക്ക്‌ലിസ്റ്റുകളുണ്ടാക്കാം, സ്കെച്ച് ചെയ്യാം, തുടർന്ന് ഒരു പങ്കിട്ട നോട്ട്‌ബുക്കിൽ ഒന്നിച്ച് പ്രവർത്തിക്കുകയും ഓഡിയോ റെക്കോർഡിംഗുകൾ ചേർക്കുകയും വെർച്വലായി ഏത് ഉപകരണത്തിൽ നിന്നും ഉള്ളടക്കത്തിൽ പ്രവേശിക്കുകയും പോലുള്ള കൂടുതൽ കാര്യങ്ങൾ ചെയ്യാൻ OneNote-ൽ പങ്കിടാം.
Genius Scan
നിങ്ങളുടെ കീശയിലുള്ള ഒരു സ്കാനറാണ് Genius Scan. പേപ്പർ ഡോക്യുമെൻറുകളെ ഡിജിറ്റൽ രൂപത്തിലാക്കി PDF ഫയലുകൾ സൃഷ്ടിക്കുന്നതിനും അവയെ ഉടനടി OneNote-ൽ ശേഖരിക്കുന്നതിനും അത് നിങ്ങളെ പ്രാപ്തമാക്കുന്നു.
JotNot Scanner
JotNot നിങ്ങളുടെ iPhone-നെ ഒരു പോർട്ടബിൾ മൾട്ടിപേജ് സ്കാനറായി രൂപാന്തരപ്പെടുത്തുന്നു. ഡോക്യുമെന്റുകൾ, രശീതികൾ, വൈറ്റ്ബോർഡുകൾ, ബിസിനസ് കാർഡുകൾ, കുറിപ്പുകൾ എന്നിവയെ സ്കാൻ ചെയ്ത് ഇലക്ട്രോണിക് ഫോർമാറ്റിലാക്കുന്നതിന് നിങ്ങൾക്ക് JotNot ഉപയോഗിക്കാവുന്നതാണ്. JotNot ഇപ്പോൾ Microsoft-ന്‍റെ OneNote പ്ലാറ്റ്ഫോമുമായി നേരിട്ടുള്ള ഏകോപനം വാഗ്ദാനം ചെയ്യുന്നതിനാൽ, നിങ്ങളുടെ OneNote അക്കൗണ്ട് ഉപയോഗിച്ച് നിങ്ങളുടെ സ്കാനുകൾ വേഗത്തിലും എളുപ്പത്തിലും ബാക്കപ്പ് ചെയ്യാനും ക്രമപ്പെടുത്താനും സാധിക്കും.
Livescribe 3 Smartpen
Livescribe 3 smartpen, Livescribe+ എന്നീ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് പേപ്പറിൽ സാധാരണ രീതിയിൽ എഴുതുന്നതെന്തും തൽക്ഷണം നിങ്ങളുടെ മൊബൈൽ ഉപകരണത്തിൽ ദൃശ്യമാവുന്നത് കാണുക, അവിടെ നിങ്ങളുടെ കുറിപ്പുകൾ ടാഗ് ചെയ്യാനും തിരയാനും ടെക്സ്റ്റായി പരിവർത്തനം ചെയ്യാനും നിങ്ങൾക്ക് സാധിക്കും. OneNote-ലേക്ക് സകലതും അയയ്ക്കാൻ നിങ്ങൾക്ക് സാധിക്കുമെന്നതിനാൽ നിങ്ങളുടെ കൈകൊണ്ടെഴുതിയ കുറിപ്പുകളും സ്കെച്ചുകളും നിങ്ങളുടെ ശേഷിക്കുന്ന സുപ്രധാന വിവരങ്ങളിൽ സംയോജിപ്പിക്കപ്പെടുന്നു.
Mod Notebooks
ക്ലൗഡിൽ നിന്ന് ആക്സസ് ചെയ്യാവുന്ന ഒരു പേപ്പർ നോട്ട്ബുക്കാണ് Mod. സാധാരണ പേനയും പേപ്പറുമുപയോഗിച്ച് കുറിപ്പുകൾ എഴുതുക, തുടർന്ന് നിങ്ങളുടെ പേജുകൾ സൗജന്യമായി ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുക. പൂർത്തിയാക്കപ്പെട്ട ഒരു നോട്ട്ബുക്കിന്‍റെ ഓരോ പേജും OneNote-മായി സമന്വയിപ്പിച്ച് എന്നന്നേയ്ക്കുമായി സംരക്ഷിക്കാൻ സാധിക്കും.
NeatConnect
കടലാസ് കൂമ്പാരങ്ങളെ ഡിജിറ്റൽ ഡോക്യുമെൻറുകളായി NeatConnect പരിവർത്തനം ചെയ്ത് അവയെ നേരിട്ട് OneNote-ലേക്ക് അയയ്ക്കുന്നു - ഒരു കമ്പ്യൂട്ടറിന്റെെ സഹായമില്ലാതെ. നിങ്ങളുടെ വീട്ടിലെ ഏത് മുറിയിൽ നിന്നും അല്ലെങ്കിൽ ഓഫീസിലെ ഏത് സ്ഥലത്തുനിന്നും, NeatConnect-ന്റെ Wi-Fi അനുയോജ്യതയും ടച്ച്സ്ക്രീൻ ഇൻറർഫെയ്സും OneNote-ലേക്കുള്ള സ്കാനിംഗ് അതിവേഗവും അനായാസവുമാക്കുമെന്നതിനാൽ നിങ്ങൾക്ക് സമയം ലാഭിക്കാനും ഓർഗനൈസേഷനെയും ഉൽപ്പാദനക്ഷമതയെയും ഒന്നിച്ച് പുതിയ തലങ്ങളിലേക്കെത്തിക്കാനും സാധിക്കും.
News360
വ്യക്തിഗതമാക്കപ്പെട്ട ഒരു സൗജന്യ വാർത്താ ആപ്ലിക്കേഷനായ News360 നിങ്ങൾ എന്തിനെയാണ് ഇഷ്ടപ്പെടുന്നതെന്ന് പഠിക്കുകയും നിങ്ങൾ ഇത് ഉപയോഗിക്കുന്തോറും കൂടുതൽ കാര്യക്ഷമമായിത്തീരുകയും ചെയ്യും. 100,000+ -ൽ കൂടുതൽ സ്രോതസ്സുകളെ ഉപയോഗിച്ച്, വായിക്കാൻ താൽപ്പര്യമുള്ള എന്തെങ്കിലും എപ്പോഴും ഉണ്ടാകും, മാത്രമല്ല നിങ്ങളുടെ പ്രിയപ്പെട്ട ഇതിവൃത്തങ്ങൾ ഒരു ബട്ടൺ സ്പർശം ഉപയോഗിച്ച് നേരിട്ട് OneNote-ൽ സംരക്ഷിക്കാനും സാധിക്കും.
Nextgen Reader
Windows Phone-നായി വേഗമേറിയതും കുറ്റമറ്റതും സുന്ദരവുമായ ഒരു RSS റീഡർ. ഇപ്പോൾ പംക്തികളെ OneNote-ലേക്ക് നേരിട്ട് സംരക്ഷിക്കാൻ നിങ്ങളെ അനുവദിക്കുന്നു. ശുഭ വായന!
Office Lens
നിങ്ങളുടെ കീശയിൽ ഒരു സ്കാനറുണ്ടാകുന്നതിന് സമാനമാണ് Office Lens. ഒരു വൈറ്റ്ബോർഡിലെ അല്ലെങ്കിൽ ബ്ലാക്ക്ബോർഡിലെ കുറിപ്പുകൾ ഒരിക്കലും നഷ്ടപ്പെടുത്താതിരിക്കുക, സ്ഥാനം തെറ്റി വെച്ച ഡോക്യുമെൻറുകൾക്കായി അല്ലെങ്കിൽ ബിസിനസ് കാർഡുകൾക്കായി, നഷ്ടപ്പെട്ട രശീതികൾക്കായി അല്ലെങ്കിൽ ചിതറിയ സ്റ്റിക്കി നോട്ടുകൾക്കായി വീണ്ടും ഒരിക്കലും തിരയാതിരിക്കുക! Office Lens മായികമായി നിങ്ങളുടെ ചിത്രങ്ങളെ വായിക്കാവുന്നതും പുനഃരുപയോഗിക്കാവുന്നതുമാക്കുന്നു. സ്വപ്രേരിത കത്രിക്കലും വൃത്തിയാക്കലും ഉപയോഗിച്ച് ഉള്ളടക്കത്തെ നേരിട്ട് OneNote-ലേക്ക് പിടിച്ചെടുക്കുക.
OneNote For AutoCAD
AutoCAD-ലെ നിങ്ങളുടെ ഡ്രോയിംഗിനൊപ്പം കുറിപ്പുകൾ എടുക്കാനും OneNote for AutoCAD നിങ്ങളെ അനുവദിക്കും. ഇത് AutoCAD ഉപയോഗിച്ച് 2D, 3D ഡ്രോയിംഗുകൾ സൃഷ്‌ടിക്കുന്ന ലോകമെമ്പാടുമുള്ള ആർക്കിടെക്ചർ, എഞ്ചിനീയറിംഗ് വിദഗ്ദ്ധരുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നു. ഈ കുറിപ്പുകൾ ക്ലൗഡിൽ ബാക്കപ്പ് ചെയ്യപ്പെടുന്നതിനാൽ ഏതുസമയത്തും അവ ആക്സസ് ചെയ്യാനാകും. ഉപയോക്താക്കൾ അടുത്ത തവണ AutoCAD-ൽ ഡ്രോയിംഗ് തുറക്കുമ്പോൾ അവർക്ക് ഈ കുറിപ്പുകൾ കാണാനാകും.
OneNote Class Notebooks
ഓരോ വിദ്യാർത്ഥിയ്ക്കുമുള്ള വ്യക്തിഗത വർക്ക്‌സ്പെയ്സ്, ഹാൻഡ്ഔട്ടുകൾക്കുള്ള ഒരു ഉള്ളടക്ക ലൈബ്രറി, പഠനഭാഗങ്ങൾക്കും സർഗാത്മക പ്രവർത്തനങ്ങൾക്കുമുള്ള കൊളാബറേഷൻ ഇടം എന്നിവ ഉപയോഗിച്ച് നിങ്ങളുടെ സ്വന്തം ഡിജിറ്റൽ നോട്ട്‌ബുക്കിൽ പഠനഭാഗ പ്ലാനുകളും കോഴ്‌സ് ഉള്ളടക്കവും ഓർഗനൈസുചെയ്യുക.
OneNote Web Clipper
നിങ്ങളുടെ ബ്രൗസറിലെ വെബ് പേജുകൾ OneNote നോട്ട്ബുക്കുകളിൽ സംരക്ഷിക്കാൻ OneNote Web Clipper അനുവദിക്കുന്നു. കേവലം ഒരു ക്ലിക്കിലൂടെ, കാര്യങ്ങൾ ദ്രുതഗതിയിൽ മനസിലാക്കി നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ കാര്യങ്ങൾ ഓർത്തുവയ്ക്കാൻ അത് നിങ്ങളെ സഹായിക്കുന്നു.
Powerbot for Gmail
പ്രധാന ഇമെയിലുകൾ, സംഭാഷണങ്ങൾ, അറ്റാച്ചുമെന്റുകൾ എന്നിവ Gmail ഇന്റർഫേസിൽ നിന്ന് നേരിട്ട് OneNote-ലേക്ക് സംരക്ഷിക്കുക. ഇനി ആപ്ലിക്കേഷനുകൾക്കിടയിൽ മുന്നോട്ടും പിന്നോട്ടും പോകേണ്ടതില്ല.
WordPress
ഏതൊരു ഉപകരണത്തിലും ക്രോസ്-പ്ലാറ്റ്‌ഫോമിലും OneNote-ൽ ഓൺലൈനായോ ഓഫ്‌ലൈനായോ WordPress പോസ്റ്റുകൾ രചിക്കുക, നിങ്ങളുടെ നിലവിലെ എല്ലാ കുറിപ്പുകളിൽ നിന്നുമുള്ള ഉള്ളടക്കം എളുപ്പം പുനരുപയോഗിക്കുക.
Zapier
നിങ്ങൾ നേരത്തേതന്നെ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളായ Salesforce, Trello, Basecamp, Wufoo, Twitter തുടങ്ങിയവയുമായി OneNote-നെ ബന്ധിപ്പിക്കുന്നതിനുള്ള അനായാസ മാർഗ്ഗമാണ് Zapier. കുറിപ്പുകൾ ബാക്കപ്പ് ചെയ്യുന്നതിനും, പൂർത്തിയാക്കിയ ദൗത്യങ്ങളുടെ റെക്കോർഡ് സൂക്ഷിക്കുന്നതിനും അല്ലെങ്കിൽ പുതിയ സമ്പർക്കങ്ങൾ, ഫോട്ടോകൾ, വെബ് പേജുകൾ എന്നിവയെ സംരക്ഷിക്കുന്നതിനും, കൂടാതെ മറ്റ് പലതിനും ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുക.