നിങ്ങളുടെ രീതിയിൽ സൃഷ്ടിക്കൂ
നിങ്ങൾ കടലാസ് കഷ്ണങ്ങളിലും ഒട്ടിക്കുന്ന കുറിപ്പുകളിലും മികച്ച ആശയങ്ങൾ കുറിച്ചിടാറുണ്ടോ? കൃത്യമായി ഫയൽ ചെയ്യുന്നതാണോ നിങ്ങളുടെ ശൈലി? നിങ്ങൾ ആശയങ്ങൾ രൂപപ്പെടുത്തിയെടുക്കുന്നത് ഏതുവിധത്തിലായാലും OneNote നിങ്ങൾക്ക് അനുയോജ്യമാണ്. കടലാസിൽ പേന കൊണ്ടെഴുതുന്ന ഫോം രഹിത അനുഭൂതിയിൽ ടൈപ്പുചെയ്യുക, എഴുതുക അല്ലെങ്കിൽ വരയ്ക്കുക. ആശയങ്ങൾ ചിത്രീകരിക്കാൻ, വെബിൽ നിന്ന് തിരയുക, ക്ലിപ്പ് ചെയ്യുക.

ആരുമായും സഹകരിക്കൂ
നിങ്ങളുടെ ടീം നൂറ്റാണ്ടിലെ ആശയത്തെ മറികടക്കുന്നു. നിങ്ങളുടെ കുടുംബം ഒരു വലിയ പുനസമാഗമത്തിനുള്ള മെനു ആസൂത്രണം ചെയ്യുന്നു. നിങ്ങൾ എവിടെയായിരുന്നാലും ഒരേ പേജിൽ സമന്വിതരായി തുടരുക.

ഇങ്ക് ഉപയോഗിച്ച് ചിന്തിക്കൂ
തയ്യാറാവുക. തുടങ്ങുക. വരയ്ക്കുക. നിങ്ങൾക്ക് ആവശ്യമായ ഉപകരണം സ്റ്റൈലസോ വിരൽത്തുമ്പോ മാത്രമാണ്. കൈകൊണ്ട് എഴുതിയ കുറിപ്പുകൾ എടുത്ത് പിന്നീട് അവയെ ടൈപ്പ് ചെയ്ത ടെക്സ്റ്റിലേക്ക് പരിവർത്തനം ചെയ്യുക. പ്രധാനപ്പെട്ടവ ഹൈലൈറ്റുചെയ്ത് വർണ്ണങ്ങളോ ആകാരങ്ങളോ ഉപയോഗിച്ച് ആശയങ്ങൾ ആവിഷ്ക്കരിക്കുക.

എവിടെയും ആക്സസ് ചെയ്യൂ
കുറിപ്പെടുക്കൂ. നിങ്ങൾ ഓഫ്ലൈനിൽ ആണെങ്കിൽ പോലും, നിങ്ങളുടെ ഉള്ളടക്കം എവിടെ നിന്നും എളുപ്പത്തിൽ ലഭ്യമാക്കാം. നിങ്ങളുടെ ലാപ്ടോപ്പിൽ ആരംഭിച്ച ശേഷം ഫോണിൽ കുറിപ്പുകൾ കാലികമാക്കുക. OneNote ഏത് ഉപകരണത്തിലും അല്ലെങ്കിൽ പ്ലാറ്റ്ഫോമിലും പ്രവർത്തിക്കുന്നു.

-
Windows
-
Apple
-
Android
-
വെബ്
Office-നൊപ്പം മികച്ചത്
നിങ്ങൾക്ക് ഇതിനകം പരിചയമുള്ള Office-ലെ ഒരംഗമാണ് OneNote. Outlook ഇമെയിലിൽ നിന്നും നേടിയ പോയിന്റുകൾ ഉപയോഗിച്ച് കുറിപ്പുകൾ രൂപപ്പെടുത്തുക, അല്ലെങ്കിൽ ഒരു Excel പട്ടികയായി ഉൾക്കൊള്ളിക്കുക. ഒരുമിച്ച് പ്രവർത്തിക്കുന്ന പ്രിയപ്പെട്ട എല്ലാ Office ആപ്സും ഉപയോഗിച്ച് കൂടുതൽ കാര്യങ്ങൾ ചെയ്ത് തീർക്കുക.

ക്ലാസ്റൂമിൽ ബന്ധിപ്പിക്കൂ
സഹകരിച്ച് പ്രവർത്തിക്കാവുന്ന ഒരിടത്ത് വിദ്യാർത്ഥികളെ ഒരുമിച്ച് കൊണ്ടുവരുക അല്ലെങ്കിൽ സ്വകാര്യ നോട്ട്ബുക്കുകളിൽ വ്യക്തിഗത പിന്തുണ നൽകുക. ഇനി അച്ചടിച്ച ലഘുരേഖകളില്ല. ഒരു കേന്ദ്രീകൃത ഉള്ളടക്ക ലൈബ്രറിയിൽ നിന്ന് നിങ്ങൾക്ക് പാഠഭാഗങ്ങൾ ഓർഗനൈസ് ചെയ്യാനും അസൈൻമെന്റുകൾ വിതരണം ചെയ്യാനും കഴിയും.
ക്ലാസ് നോട്ട്ബുക്ക് കണ്ടെത്തുക
